by

ഒരു കർക്കശ വൈയ്യാകരണൻ

കിണറിനുള്ളിൽ
സർവ്വജ്ഞാനിയായി
തുറകണ്ണുമായ്
ചെറുപ്രാണികൾക്ക് നേരെ
ഏകതാനമായ മാക്രിക്കരച്ചിൽ
പോലെ
കർക്കശ വൈയ്യാകരണൻ

നിയമങ്ങളാൽ സ്തബ് ധമായ
നാക്കും
മുടന്തിയ ആശയങ്ങളും
ക്ഷതമേറ്റ വൈകാരികതയും...
കുട്ടികൾക്കിപ്പോൾ ആശ്വാസം
കോട്ടുവായ് മാത്രം.

സ്വപ്നം കാണാൻ
കലഹിയ്ക്കാൻ
പുലമ്പാൻ
വ്യഥിതരാകാൻ
ഉൾക്കുളിർ കൊള്ളാൻ
തടസ്സമായില്ല വ്യാകരണം;
മുത്തശ്ശിക്കും മുത്തശ്ശനും
അമ്മയ്ക്കും അച്ഛനും...

അവർക്കുണ്ടായിരുന്നു
ജീവിതത്തിന്റെ തുടിപ്പുള്ള
വിലക്കുകളില്ലാത്ത ഭാഷ...

A Dogmatic Grammarian

A dogmatic grammarian,
a know-all, with a frog’s
face, croaks from a well.
He glowers at error-insects
with his bulging eyes.

Children gape with their
tongues stuck in rules.
Expressions hobble.
Emotions are mangled.
There’s a relief in yawning.

Ma, grandma, pa and
grandpa never learned
grammar, yet their dreams,
doldrums, squabbles,
calumnies, ecstasies, and
all other throbs of life,
sounded through their
language without inhibition.

So glad to post it in two languages (Malayalam and English). First appeared in The Literary Hatchet.

Forums: